X

ജയരാജനും സുധാകരനും ഐസക്കും എതിരെ പറഞ്ഞിട്ടും മാമുനി എന്തേ മിണ്ടുന്നില്ല? ദേശാഭിമാനി മുൻ അസി. എഡിറ്റർ ജി. ശക്തിധരൻ

( ഇതൊന്നു കണ്ടുപോകണേ സുഹൃത്തുക്കളെ . ചിലപ്പോൾ ഇതൊന്നും ഇനി വായിക്കാൻ അവസരമുണ്ടാവില്ല എന്നുവരാം. പാർട്ടിയുടെ നിഘണ്ടുവിൽ ഇതിന്‌ ഞങ്ങൾ ഫ്രാങ്ക്ഷന് കൂടി തീരുമാനിക്കുന്ന ചെല്ല പേരാണ് “കുലംകുത്തി ” .പ്രൊ ആക്ഷനിലേക്ക് പോകുക എന്നർഥം. പച്ചമലയാളത്തിൽ പറഞ്ഞാൽ ഇനി വച്ചുകൊണ്ടിരിക്കാനാവില്ല. .ഇവിടെ ഞങ്ങളിൽ ചിലർക്ക് അതിന് ഊഴമായി. ലാൽസലാം )

ബാങ്ക് കൊള്ള;
ഒന്ന് മിണ്ടൂ മാമുനേ!

(പി കൃഷ്ണപിള്ളയും എകെജിയും ഇ എം എസും എല്ലാം ത്യാഗോജ്ജലമായി പ്രവർത്തിച്ചു കെട്ടിപ്പടുത്ത ഒരു വിപ്ലവ പാർട്ടിയിൽ എങ്ങിനെയാണ് അതുക്കും മേലെയുള്ള മുക്കുപണ്ടങ്ങൾ കടന്നുകയറിയത്?

ഇ ഡി ഇപ്പോൾ പറയുന്നു ബാങ്ക് കൊള്ളയിൽ ഇനി അന്വേഷണം കടുപ്പിക്കുകയാണെന്ന്? പിരി മുറുക്കുമ്പോൾ അല്ലേ കടുപ്പിക്കുന്നത് ?പിരി അയക്കുമ്പോളും അങ്ങിനെ തന്നെയാണോ പറയുന്നത്? അതിലെന്തോ ദുഷ്ടലാക്കില്ലേ? ഈ കൊള്ള നടത്തിയവരെ അറബിക്കലിൽ കൊണ്ട് മുക്കിക്കൊ , അവനൊന്നും ഞങ്ങളുടെ പാർട്ടിയിൽ വേണ്ട എന്നാണല്ലോ ജി സുധാകരനും അരിശം മൂത്ത് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്‌? ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നവരിൽ മയക്കുമരുന്ന്‌ കച്ചവടക്കാരും മദ്യ കച്ചവക്കാരും ഉണ്ടെന്നും ആ ആളുകളെ നേരിട്ട്‌ അറിയാമെന്നും പാർട്ടിയിലെ ഉന്നത നേതാവായ ജി സുധാകരൻ വെട്ടിത്തുറന്ന് പറയുമ്പോൾ അത് ശരിവെക്കുകയാണോ തള്ളിക്കളയുകയാണോ മുഖ്യമന്ത്രി ചെയ്യുന്നത്? പണമുണ്ടാക്കാൻ എന്തും ചെയ്തോ എന്ന ഗ്രീൻ സിഗ്നൽ നൽകുകയാണോ മുഖ്യമന്ത്രി ഇവിടെ? .
ഇ പി ജയരാജനും ജി സുധാകരനും ഡോ തോമസ് ഐസക്കും ബാങ്ക് കൊള്ളക്കാരെ തട്ടി അകത്താക്കണം എന്ന് പച്ചയ്ക്ക് വിളിച്ചു പറഞ്ഞിട്ടും എന്തേ മുഖ്യമന്ത്രി മാത്രം നാവ് അനക്കുന്നില്ല ? മുഖ്യമന്ത്രി ഈ പാർട്ടിയിൽ അല്ലേ? ഈ ദുഷ്ടന്മാർ അകത്തായാൽ ഈ മുഖ്യമന്ത്രിക്ക് എന്തിന് നോവുന്നു? ഇ ഡിയും കേട്ടഭാവം നടിക്കുന്നില്ല?. ഇനി അന്വേഷണം കടുപ്പിക്കുകയാണെന്ന് വീമ്പടിക്കുന്നതല്ലാതെ ഇ ഡിക്കും കാര്യത്തോടടുക്കുമ്പോൾ മലബന്ധം തന്നെ ?അമിത് ഷാ യുടെ നാടകം ഇനിയും തുടരണം എന്നാണോ?
അന്വേഷണം തെങ്ങിൻ മുകളിലോട്ട് പോകുകയാണെന്ന് ഇ ഡി പറഞ്ഞിട്ട് നാളേറെയായി. പണ്ടൊരിക്കൽ എളമരം കരിം അന്നത്തെ മുഖ്യമന്ത്രി വി എസ്സിനെ ആക്ഷേപിക്കാൻ ചോദിച്ചത് തെങ്ങിന്റെ മുകളിലോട്ടോ ഇനി വികസനം എന്നായിരുന്നുവല്ലോ? പക്ഷെ ദശാബ്ദം കഴിഞ്ഞിട്ടും ഒരു തേങ്ങയും വീണില്ല. ഇവിടെയും അതാണോ സംഭവിക്കുന്നത്? .

ലോക സാഹിത്യത്തിലെ പോഴൻ കഥാപാത്രമായ സെർവാന്റീസ് ഭൂമുഖത്തു മുളപൊട്ടിയ സാഹചര്യം വായിച്ചതാണ് ഓർമ്മയിൽ വരുന്നത് . ലോകത്തെ വിപ്ലവപ്രസ്ഥാനങ്ങളിൽ ഒരേ ഒരു സെർവാന്റീസ് മാത്രമല്ലല്ലോ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടാവും മുളപൊട്ടിയിടത്തെല്ലാം ആ നാമ്പുകൾ കടപുഴകി കൊണ്ടിരിക്കുന്നത്. സെർവാന്റീസിന്റെ അവകാശവാദങ്ങൾ തലശ്ശേരി ബ്രണ്ണൻ കോളജിലെ ഒരു മാടമ്പി വിദ്യാർത്ഥി അറുപതുകളിൽ മുഴക്കിയ ഗീർവാണം പോലെയാണ്.വിപ്ലവ പ്രസ്ഥാനത്തെ വംശനാശം വരുത്തുന്ന ബീജത്തെയാണ് 78 വർഷം മുമ്പ് അവിടെ കണ്ടെത്തിയതെന്ന് പുരാരേഖകളിൽ നിന്ന് മനസിലാകുന്നു. ഗോർബച്ചേവ്‌ മോസ്‌ക്കോയിലെ ചരിത്ര മ്യുസിയം തുറന്നുവെച്ചതോടെയാണ് അത് വെളിവായത്. പക്ഷെ കേരളത്തിൽ ജന്മം കൊണ്ട വിഷജീവി ഇന്ത്യയിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും ഘോരമായ തേൾ ആണെന്നതു പിന്നീടാണ് തിരിച്ചറിഞ്ഞത്. അതുകൊണ്ടാണ് മഹത്തുക്കൾ ഇത് വിഷജീവിയാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്.

ഇതിനെ പാൽ കൊടുത്തു ഭരണസിരാകേന്ദ്രത്തിൽ വളർത്തണമെന്ന് പറഞ്ഞവർ എം ശിവശങ്കരനെ പോലുള്ളവരും സ്വപ്നസുരേഷുമാരും കാനം രാജേന്ദ്രന്മാരും ദുബായ് ഷേക്കും മറ്റുമാണ്. ഇതേ മുഖ്യമന്ത്രി വഴിവിട്ട് കാര്യങ്ങൾ ഭരണസിരാകേന്ദ്രത്തിലിരുന്നു ചെയ്തെടുക്കാൻ കണ്ടെത്തിയതില്ലേ ഈ തന്ത്രശാലിനിയെ  ഇന്നാരെങ്കിലും അതോർക്കുന്നുണ്ടൊ ? എന്നേ കാരാഗൃഹത്തിൽ കിടന്നു നരകിക്കാൻ വേണ്ട പാതകമല്ലേ ഈ മുഖ്യമന്ത്രി ചെയ്തുകൂട്ടിയതു. പണത്തിനോടുള്ള ആർത്തി പിടിച്ചു കേരളഭരണത്തിന്റെ ഭണ്ടാരം മുഴുവൻ സ്വപ്നയുടെ മുന്നിൽ തുറന്നുവെച്ചുകൊടുത്തത്‌ എന്തുഭരണഘടനാ തത്വങ്ങൾ പാലിച്ചാണ്‌  എം ശിവശങ്കരറെയും സ്വപ്ന സുരേഷിനെയും സൃഷ്ട്ടിച്ചു മദിച്ചു കഴിഞ്ഞ ഈ മുഖ്യമന്ത്രിയുടെ കൈകളിൽ ഏത് ഭരണഘടനയ്ക്കാണ് സുരക്ഷ.

ഇദ്ദേഹത്തിന്റെ കയ്യിലാണോ കൂടുതൽ അധികാരങ്ങൾ ഇനിയും നിക്ഷേപിച്ചു ഒരു ഗവർണറെ റബ്ബർസ്റ്റാമ്പ് ആക്കേണ്ടത്? ഇനിയും എം ശിവശങ്കർമാരെ സൃഷ്ടിക്കണമെന്നാണോ ? എന്ത് മലയാളിയാണ് ഇത് ? ഇത്രയ്ക്കു ചിന്താദാരിദ്ര്യമോ മലയാളിക്ക്‌ ? ഈ മുഖ്യമന്ത്രിയെ പിടിച്ചുകൊണ്ടു പോയി ജയിലിലടയ്‌ക്കേണ്ട കൊടും പാതകങ്ങൾ അല്ലെ ചെയ്തുകൂട്ടിയിരിക്കുന്നതു. എന്നിട്ടും ഹെലികോപ്റ്ററും 40 ആഡംബരകാറുകളുടെ അകമ്പടിയും നീരാടാൻ നീന്തല്കുളവും ഗോശാലയും എല്ലാം നിരത്തി വെച്ച് കേരളം സല്ക്കരിക്കുന്നു. യഥാർഥത്തിൽ ഇങ്ങിനെയൊരു തസ്ക്കരനെ ചാണകം വലിച്ചെറിഞ്ഞല്ലേ സൽക്കരിക്കേണ്ടത്‌. മുറ്റത്ത് കയറ്റാൻ കൊള്ളാവുന്നതാണോ ഈ നൃശംസനേ .ഒരു സംസ്ഥാനത്തെ സമ്പത്തു വിമാനത്താവളത്തിലെ രഹസ്യമാർഗ്ഗം ഉപയോഗിച്ചു കടത്തിക്കൊടുത്തു എന്ന്‌ ഏറ്റുപറയുന്ന ദുബായ് വനിത ഇപ്പോഴും കണ്മുന്നിലുണ്ട്‌ . ആ എന്തെ പ്രസ്താവന കളവെങ്കിൽ അവരെ പിടിച്ചു തടങ്കലിൽ ഇടുന്നില്ല ?സ്വപ്ന സുരേഷ് എന്ന പേരുകേൾക്കുമ്പോൾ മുട്ടിടിക്കുന്നു? അരിശം മൂത്തു സ്വപ്ന കാലെടുത്തു ചവിട്ടിയാൽ പോലും മുട്ടിൽ ഇഴയുകയല്ലാതെ പ്രതികരിക്കുമോ? മിണ്ടില്ല. ഈ മുഖ്യമന്ത്രി സെർവാന്റെസിന്റെ ഡോൺ ക്വിക് സോട്ട് എന്ന വിഖ്യാത കഥാപാത്രത്തിന്റെ രണ്ടാം ജന്മമാണോ? രണശൂരപരാക്രമിയാണെന്ന് ഭാവിച്ചു നടന്നിരുന്ന ഡോൺ തലശ്ശേരി ബർണ്ണൻ കോളജിൽ വീരേതിഹാസമാണെന്ന് വരുത്തി തീർത്ത കഥ ഓർത്തപ്പോൾ ചിരിയാണ് വരുന്നത്.. പരമാബദ്ധത്തിന്റെ മാടമ്പിയായിരുന്നല്ലോ സെർവാന്റെസിന്റെ ഡോൺ ക്വിക് സോട്ട്! .

webdesk13: