X

മോദി പറയുന്നത് പച്ചക്കള്ളം: ‘ ഡോ. മൻമോഹൻസിംഗ് പറഞ്ഞത് അരികുവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത് പച്ചക്കള്ളം എന്ന് വ്യക്തമായി. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് ന്യൂനപക്ഷങ്ങളുടെയും പ്രത്യേകിച്ച് മുസ്ലിങ്ങളുടെയും ഉന്നമനത്തിന് മുൻഗണന നൽകണമെന്ന് പറഞ്ഞതായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. എന്നാൽ ഇത് പച്ചക്കള്ളം ആണെന്ന് വ്യക്തമാക്കുന്നതാണ് 2006 ലെ മൻമോഹൻസിംഗ് നടത്തിയ പ്രസംഗം വ്യക്തമാക്കുന്നത് .

രാജ്യത്തെ പട്ടികജാതി- പട്ടികവർഗ്ഗക്കാരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രത്യേകിച്ച് അതിലെ മുസ്ലീങ്ങളുടെയും ഉന്നമനം ആണ് സർക്കാരിൻറെ മുൻഗണന എന്നാണ് ഡോ. മൻമോഹൻസിംഗ് നടത്തിയ അന്നത്തെ പ്രസംഗത്തിൽ പറയുന്നത് . പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

രാജ്യത്തിൻറെ സമ്പത്ത് എല്ലാവർക്കും തുല്യമായി (ഇക്വറ്റബിൾ )വീതിക്കണമെന്ന് പറയുന്നത് ഇവരെ കൂടി മുഖ്യധാരയിൽ ഉൾപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണെന്ന് പ്രസംഗം മുഴുവൻ കേൾക്കുമ്പോൾ ആർക്കും വ്യക്തമാവും. ഇതിനെയാണ് പ്രധാനമന്ത്രി ഇലക്ഷൻ പ്രചാരണത്തിനിടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വർഗീയ ധ്രുവീകരണ ഇറക്കിയത്. കോൺഗ്രസും സമൂഹമാധ്യമങ്ങളും മോദിയുടെ നുണക്കെതിരെ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. അന്നത്തെ വീഡിയോ യോടൊപ്പം ആണ് സമൂഹം മാധ്യമങ്ങളിൽ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.

webdesk13: