X

എന്താണ് ശരീഅത്ത്

എം.എം. അക്ബര്‍

മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്‍തൃത്വത്തിന് കഴിവ് നല്‍കിയിരിക്കുന്ന മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന്‍ പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്, മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്‍ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബ ജീവിതവും നീതിയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ സാമൂഹ്യജീവിതവും സാധിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ശരീഅത്തിലെ വിധി വിലക്കുകള്‍ മാധാനപൂര്‍ണമായ ഇഹലോകജീവിതവും രണാനന്തരം ശാശ്വത സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്തുടരണമെന്ന് നിര്‍ദ്ദേശിക്കപ്പെ ട്ടിട്ടുള്ള ദൈവദത്തമായ ജീവിതക്രമമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെയാണ് അവരുടെ ജനതക്കുള്ള ശരീഅത്ത് പഠിപ്പിക്കപ്പെട്ടത്. മുഹമ്മദ് നബി(സ)യിലൂടെ അവസാനനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ള ശരീഅത്ത് അവതരിപ്പി ക്കുകയാണ് സ്രഷ്ടാവ്. ശരീഅത്തിന്റെ സ്രോതസ്സുകള്‍ പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളുമാണ്. ഏതെങ്കിലുമൊരു സമുദായത്തിനുവേണ്ടിയുള്ളതല്ല ശരീഅത്ത്. മാനവികതയുടെ ഉജ്ജലീകരണമാഗ്രഹിക്കുന്ന ആര്‍ക്കും അനുധാവനം ചെയ്യാവുന്നതാണത്. ആത്മീയവും ഭൗതികവുമായ ചങ്ങല കെട്ടുകളില്‍നിന്ന് മോചിപ്പിക്കുകയും ചൂഷണങ്ങളില്‍നിന്ന് രക്ഷിക്കുകയും സമാധാന സംതൃപ്തമായ ജീവിതം ആസ്വദിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതാണി വിധി വിലക്കുകള്‍ ശരിഅത്ത് നിര്‍ദേശിക്കുന്ന സ്വഭാവ ഗുണങ്ങള്‍ പാലിക്കുകയും ദുര്‍ഗുണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ തനിക്കും താനുമായി ബന്ധപ്പെട്ടവര്‍ക്കും സമാധാനവും ശാന്തിയും സംതൃപ്തിയുമുണ്ടാ വന്നു. സത്യം പറയണം, നീതിപാലിക്കണം, കരാറുകള്‍ നിറവേറ്റണം, ദാനധര്‍മങ്ങള്‍ ചെ യ്യണം, ക്ഷമിക്കണം, മുതിര്‍ന്നവരെ ബഹുമാനിക്കണം, ഇളയവരോട് കാരുണ്യം കാണിക്കണം. മാന്യതയോടെ പെരുമാറണം, വിട്ടുവീഴ്ച ചെയ്യണം, സത്യസന്ധമായി തൊഴിലെടുക്കണം, അനാഥകളെ സംരക്ഷിക്കണം, അഗതികളെ പുനരധിവസിപ്പിക്കണം. മാന്യമായ വസ്ത്രം ധരിക്കണം, വിധവകള്‍ക്ക് തുണയാകണം, മാതാപിതാക്കളെ അനു സരിക്കണം, മക്കള്‍ക്ക് നന്മ ചെയ്യണം, ഇണകളോട് നല്ല നിലയില്‍ വര്‍ത്തിക്കണം, അമുസ്ലിംകളോട് സൗഹാര്‍ദത്തോടെ പെരുമാറണം, തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കണം, അയല്‍വാസിയെ പരിഗണിക്കണം, പുഞ്ചിരികൊണ്ട് അഭിമുഖീകരിക്കണം തുടങ്ങിയ ശരിഅത്തിലെ നിയമങ്ങള നുസരിക്കുന്നവരുടെ ജീവിതം എത്രത്തോളം സമാധാനപൂര്‍ണമായിരിക്കും.

മദ്യപിക്കരുത്, വ്യഭിചരിക്കരുത്, ചൂതാട്ടത്തിലേര്‍പ്പെടരുത്, പലിശ വാങ്ങുകയോ കൊടുക്കുകയോ അരുത്, കള്ള സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, അനര്‍ഹമായത് സമ്പാദിക്കരുത്, പൂഴ്ത്തിവെക്കരുത്, ഊഹക്കച്ചവടം പാടില്ല, തൊഴിലാളികളെ ദ്രോഹിക്കരുത്, മുതലാളിയെ വഞ്ചിക്കരുത്, അഹങ്കരിക്കരുത്, അസൂയ പാടില്ല. അത്യാഗ്രഹമുണ്ടാവരുത്, പിശുക്കുണ്ടാവരുത്, അമിതവ്യായം അരുത്, അശ്ലീലം പറയരുത്, പരദൂഷണം പാടില്ല, കാപട്യം ഉണ്ടാവരുത്, കള്ളം പറയ രുത്, പരിഹസിക്കരുത്, കുത്തുവാക്കുകള്‍ പറയരുത്, വിദ്വേഷം പാടില്ല, ഏഷണിക്കാരനാകരുത്, വിശ്വാസവഞ്ചനയുണ്ടാകരുത്.
കൊടുത്തദാനം എടുത്ത്പറയരുത്, സമ്പാദിക്കാന്‍ വേണ്ടി യാചിക്കരുത്, അന്യായമായി ആരെയും വധിക്കരുത്, പതിവ്രതകളുടെ മേല്‍ ആരോപണങ്ങളുന്നയിക്കരുത്, മാതാ പിതാക്കളോട് കയര്‍ക്കരുത്, ഭര്‍ത്താക്കന്മാരെ ധിക്കരിക്കരുത്, ഭാര്യമാരെ ദ്രോഹിക്കരുത്, മക്കളെ ശപിക്കരുത് തുടങ്ങിയ ശരീഅത്തിലെ വിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുന്നവരോടൊപ്പമുള്ളവരുടെ ജീവിതം എത്രത്തോളം സംതൃപ്തമായിരിക്കും.

ശരീഅത്തിലെ കുടുംബ നിയമങ്ങളുടെ യും സാമ്പത്തിക നിയമങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയുമെല്ലാം സ്ഥിതി ഇതുതന്നെയാണ്. പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയുടെ സ്വാഭാവികോല്‍പന്നമായ സാമ്പത്തിക പ്രതിസന്ധി കള്‍ കടന്നുവരുമ്പോഴെല്ലാം അതിനുള്ള ശാശ്വത പരിഹാരം ലോകം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി സ്വീകരിക്കുകയാണെന്ന് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ പ്രസ്താവിക്കാറുണ്ട്. ശരീഅത്തിലെ നിയമങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമെല്ലാം സമാധാനവും സം തൃപ്തിയും നല്‍കുന്നവയാണ് പ്രസ്തുത നിയമങ്ങളെന്ന് അവയനുസരിച്ച് ജീവിക്കുന്നവര്‍ക്കറിയാം. അവയനുസരിക്കാന്‍ സന്നദ്ധതയില്ലാത്തവര്‍, ദൈവധിക്കാരത്തിന്റെ കെടുതി അനുഭവിക്കുമ്പോഴാണ് അവയുടെ പ്രസക്തി മനസ്സിലാക്കുക.

മതസ്വാതന്ത്ര്വം തന്നെയാണ് പ്രശ്‌നം

താന്‍ പൂജിക്കുന്ന ദൈവത്തെ ആരാധിക്കാനും ജനനസമയത്തും വിവാഹസമയ ത്തും മരണസമയത്തുമെല്ലാം ചില അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടായാല്‍ മത സ്വാതന്ത്യമായെന്ന കാഴ്ചപ്പാട് സ്വീകരി ക്കാന്‍ മുസ്ലിമിന് കഴിയില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവികനിയമങ്ങള്‍ പാലിക്കുകയെന്നാണ് ഇസ്ലാം എന്ന പദം തന്നെ അര്‍ത്ഥമാക്കുന്നത്. ഏതാനും വിശ്വാ സങ്ങള്‍ ഉള്‍ക്കൊള്ളുകയും കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുക മാത്രമാണ് മാത്രമെന്ന വീക്ഷണത്തോട് ഇസ്ലാം പൊരുത്തപ്പെടുന്നില്ല. മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവും സാമ്പത്തികമായ ക്രയവിക്രയങ്ങളും കു ടുംബാംഗങ്ങളുടെ പാരസ്പര്യവും സാമൂഹി കജീവിതത്തില്‍ അനുസരിക്കേണ്ട വിധിവി ലക്കുകളുമെല്ലാം ദൈവിക നിയമങ്ങള്‍ പ്ര കാരമാണ് ചിട്ടപ്പെടുത്തേണ്ടതെന്നും വിശ്വാ സാനുഷ്ഠാനങ്ങളോടൊപ്പം അവയും മത ത്തിന്റെ ഭാഗമാണെന്നുമാണ് മുസ്ലിം കരു തുന്നത്. ശരീഅത്ത് നിയമങ്ങള്‍ അനുസരി ക്കേണ്ട് ഓരോ വിശ്വാസിയുടെയും ബാധ്യ തയാണ്. അവ അനുസരിക്കാതിരിക്കുന്നത്. തങ്ങള്‍ക്ക് ഇഹലോകത്ത് നാശവും പരലോ കത്ത് ശാശ്വത നഷ്ടവുമുണ്ടാക്കുമെന്ന് വി ശ്വാസികള്‍ കരുതുന്നു. അത് കൊണ്ടാണ് അ വ അനുസരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മുസ്ലിംങ്ങള്‍ പോരാടുന്നത്. ഏതെങ്കിലുമൊരു രംഗത്തെ ദൈവിക നി യമങ്ങള്‍ പാലിക്കാന്‍ അനുവദിക്കപ്പെടാതി രിക്കുന്നത് മുസ്ലിമിനെ സംബന്ധിച്ചിട ത്തോളം മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാ ണ്. ലൈംഗികജീവിതത്തിലും കുടുംബജീവി അത്തിലും പാലിക്കപ്പെടേണ്ട ഇസ്ലാമിക നി യമങ്ങള്‍ അനുസരിക്കാനാകാത്ത സ്ഥിതിയു ണ്ടായാലുള്ള അവസ്ഥയും അതേപോലെത ന്നെ. സ്വത്ത് സമ്പാദനവും വിതരണവും എ ങ്ങനെയെല്ലാം ആകണമെന്നതിന് ഇസ്ലാ മില്‍ കൃത്യമായ നിയമങ്ങളുണ്ട്. സമ്പത്ത് നല്‍കുന്നത് പടച്ചവനാണെന്നും അത് വിനി യോഗിക്കേണ്ടത് അവന്റെ നിയമനിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്നും മുസ്ലിംകള്‍ കരുതുന്നു. ഒരാള്‍ ജീവിച്ചിരി ക്കുമ്പോള്‍ അയാളുടെ സ്വത്തിന്റെ വിനിയോ ഗം അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിധേയ മായിട്ടാകണമെന്നതുപോലെ മരിച്ചാല്‍ അ യാളുടെ സ്വത്തിന്റെ വിതരണവും പടച്ചവന്റെ നിയമങ്ങള്‍ പ്രകാരമായിരിക്കണമെന്നാണ് ഇസ്ലാമിക നിയമം. വിവാഹവും വിവാഹമോചനവും ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പുരു ഷനും സ്ത്രീയും ഒന്നിച്ച് ജീവിക്കാന്‍ തിരു മാനിക്കുകയും ലൈംഗികസുഖം പങ്കുവെ ക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിലെ വി വാഹം. ആ കരാര്‍ വഴി അവര്‍ക്ക് രണ്ട് പേര്‍ ക്കും ചില ഉത്തരവാദിത്തങ്ങളും അവകാ ശങ്ങളുമുണ്ടാകുന്നുണ്ട്. ദൈവനാമത്തില്‍ രണ്ട് വ്യക്തികള്‍ തമ്മിലേര്‍പ്പെടുന്ന കരാര്‍ എന്നതിലുപരിയായി അതിന് ആത്മീയമാ യ അര്‍ത്ഥതലങ്ങളൊന്നുമില്ല. ആ കരാര്‍ ശ ക്തമാണെന്നും അതുവഴി രണ്ട് പേര്‍ക്കും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുന്ന ണ്ടാകുന്നുണ്ടെന്നുമെല്ലാം ഇസ്ലാം പഠിപ്പി ന്നില്ല. ക്കുന്നു. എന്നാല്‍ ഇന്ത്യയിലെ പ്രബല മത ങ്ങളെല്ലാം കാണുന്നത്‌പോലെ ഒരു ആത്മീ യ കര്‍മമായി ഇസ്ലാം വിവാഹത്തെ കാണു ന്നില്ല. വധുവിന്റെ സമ്മതവും രക്ഷിതാവി ന്റെയും വരന്റെയും സാന്നിധ്യവും നടന്നി ട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്താനുള്ള രണ്ട് പേ രില്‍ കുറയാത്ത വ്യക്തികളും മാത്രമാണാ വശ്യം. ഒപ്പം വധുവിന് വരന്‍ അവള്‍ ആവ ശ്യപ്പെടുന്ന വിവാഹമൂല്യം നല്‍കുകയും വേ ണം. വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങ ളില്‍ അതിന്റെ അടിസ്ഥാനതത്വങ്ങളില്‍ ത ന്നെ മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മില്‍ വിയോജിക്കുന്നുണ്ട് എന്നാണ് ഇ തിന്നര്‍ത്ഥം. ഈ അടിസ്ഥാനതത്വങ്ങളുടെ സ്വാധീനം അവയുടെ ദാമ്പത്യനിയമങ്ങളി ലെല്ലാം ഉണ്ടായിരിക്കും. അടിത്തറതന്നെ വി യോജിക്കുന്ന നിയമങ്ങളെ ഒന്നാക്കിക്കൊ ണ്ട് ഒരു ഏകസിവില്‍ കോഡ് സാധ്യമാകു ന്നത് എങ്ങനെയാണ്? വിവാഹത്തെ കരാര്‍ മാത്രമായി കണ്ടാല്‍ മറ്റുള്ളവരുടെ മതാ തന്ത്ര്യത്തെ ഹനിക്കലാവും; മറിച്ചായാല്‍ മു സ്ലിംകളുടെ സ്വാതന്ത്ര്യത്തിനെതിരാകും. വൈവാഹികനിയമങ്ങളെ ഏകീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.

അനിവാര്യമായ അവസരങ്ങളില്‍ പ്രസ്തുതകരാര്‍ പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനും സ്ത്രിക്കും നല്‍കുന്നുണ്ട്. പര സ്പരം സംതൃപ്തരല്ലാത്ത ഇണകളെ നിയ മത്തിന്റെ കുരുക്കുപയോഗിച്ച് ഒന്നിപ്പിക്കു കയെന്ന പ്രകൃതിവിരുദ്ധവും അപ്രായോഗി കവുമായ നിര്‍ദ്ദേശം ഇസ്ലാം മുന്നോട്ട് വെക്കുന്നില്ല. വേര്‍പെടുത്തല്‍ അനിവാര്യമായ അവസരത്തില്‍ വിവാഹമോചനം അനുവദി ക്കുന്ന ഇസ്ലാം അത്തരം സന്ദര്‍ഭങ്ങളില്‍ പെണ്ണിന്റെയും പുരുഷന്റെയും അവകാശങ്ങളൊന്നും ഹനിക്കാതെയും ആരെയും വ ഴിയാധാരമാക്കാതെയുമുള്ള നിയമങ്ങളാ ണ് മുന്നോട്ടുവെക്കുന്നത്.

ഇണകള്‍ക്ക് ഒരുമിച്ചുപോകാന്‍ കഴിയാത്ത വ്യക്തിപരമായ കാരണങ്ങള്‍ അത്രയ്ക്കും ഗൗരവമാണെങ്കില്‍ മാത്രമേ വിവാഹ മോചനത്തില്‍ കലാശിക്കാവൂയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്വന്തം ഇണയോട് അവരുടെ പ്രവര്‍ത്തനങ്ങളില്‍ തീരെ യോജിക്കാനാവാത്തവയുണ്ടെങ്കില്‍, ആദ്യം ഉപദേശിച്ച് ശരിപ്പെടുത്താന്‍ ശ്രമിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന ഉപദേശം ഫലപ്രദമാകുന്നില്ലെങ്കില്‍ കിടപ്പറയില്‍നിന്ന് മാറിക്കിടന്നും അതും ഫലപ്രദമാകുന്നില്ലെങ്കില്‍ ലഘുവായ ശിക്ഷാനടപടികളിലൂടെയും അവരുടെ ദുസ്വഭാവങ്ങളില്ലാതാക്കാന്‍ പരിശ്രമിക്കണം. എന്നിട്ടും യോജിക്കാന്‍ പക്കല്‍ വിവാഹിതരായവര്‍ക്ക് ഒന്നിക്കാനുള്ള പറ്റാത്തത്രയും വലുതാണ് തമ്മിലുള്ള ഭിന്ന തയെങ്കില്‍ ഇരുപക്ഷത്തുനിന്നുമുള്ള രണ്ടു നീതിമാന്‍മാര്‍ ഒരുമിച്ചിരുന്ന് ഇണകളെ യോജിപ്പിക്കാന്‍ ശ്രമിക്കണം. യോജിപ്പിന് എന്തെങ്കിലും പഴുതുകളുണ്ടെങ്കില്‍, അങ്ങനെ ശ്രമിച്ചാല്‍ കുടുംബബന്ധം തകരാതെ മുന്നോട്ടുകൊണ്ടുപോകാന്‍ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതും ഫലപ്രദമാകുന്നില്ലെങ്കിലാണ് വിവാഹമോചനം നടക്കേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

വിവാഹമോചനത്തിനുള്ള തികച്ചും വൈയക്തികമായ കാരണങ്ങള്‍ കോടതിയുടെ മുന്നില്‍ വെളിപ്പെടുത്തുകയും തന്റെ ഇണയായിരുന്നയാള്‍ ചെയ്ത കുറ്റങ്ങളൊക്കെയും പ്രതിക്കൂട്ടില്‍ നിന്ന് വെളിപ്പെടുത്തുകയും പലപ്പോഴും അഭിഭാഷകരുടെ നാവു കൊണ്ട് രണ്ടുപേരുടെയും അഭിമാനം പിച്ചി ചിന്തുകയും ചെയ്യുന്ന അവസ്ഥയെ ഇസ് ലാമികമായി ന്യായീകരിക്കാന്‍ കഴിയുകയില്ല. ഒപ്പം ജീവിക്കുകയില്ലെന്നു തീരുമാനിച്ച ഒരാളോടൊപ്പം കോടതി വിധിയുടെ അകമ്പടിയോടുകൂടി ജീവിക്കേണ്ടിവരുമ്പോള്‍ അവിടെ സംതൃപ്തിയോ സമാധാനമോ ഉണ്ടാവുകയുമില്ലല്ലെന്ന് മുസ്ലിംകള്‍ കരുതുന്നു. അതു പലപ്പോഴും അതിക്രമങ്ങള്‍ക്കും സ്ത്രീ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതിലേക്കുമാണ് ചെന്നെത്തുക. അതുകൊണ്ടുതന്നെ തികച്ചും മാനവവിരുദ്ധമായ, കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രം വിവാഹമോചനമെ നിര്‍ദ്ദേശത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല.

വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ അത് റദ്ദാക്കാന്‍ രണ്ടു പേര്‍ക്കും അവകാശമുണ്ട്. പ്രസ്തുത കരാര്‍ നിലവില്‍ വരുന്നത് പുരുഷന്‍ മഹ്‌റ എന്ന ധനം ചെലവഴിച്ചുകൊണ്ടാണ് എന്നതിനാല്‍ പുരുഷനാണ് പ്രസ്തുത കരാര്‍ റദ്ദാക്കുന്ന തെങ്കില്‍ മഹ്‌റ് പൂര്‍ണമായും സ്ത്രീക്ക് വി ട്ടുകൊടുക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അങ്ങനെയുള്ള വിവാഹമോചനമാണ് ത ലാഖ്. തനിക്ക് പുരുഷനില്‍ നിന്നുലഭിച്ച മ ഹ്‌റ് തിരിച്ചുകൊടുത്തുകൊണ്ട് കരാര്‍ റദ്ദാ ഞാന്‍ സ്ത്രി ആവശ്യപ്പെടുന്നതിനാണ് ഖുല്‍ എന്നു പറയുന്നത്. എത്ര വലിയ തുക മഹ്‌റായി നല്‍കിയിട്ടുണ്ടെങ്കിലും അ തില്‍നിന്നും യാതൊന്നും തിരിച്ചുവാങ്ങാതെയാകണം പുരുഷന്‍ സ്ത്രീയെ വിവാഹ മോചനം ചെയ്യേണ്ടതും അങ്ങനെ വിവാഹ മോചനം ചെയ്യുമ്പോള്‍ മഹ്‌റ് കൂടാതെ അവള്‍ക്ക് ആവശ്യമായ പാരിതോഷികങ്ങളും (മതാഅ്) നല്‍കണമെന്നും പഠിപ്പിക്കുന്ന ഇസ്ലാം പെണ്ണവകാശങ്ങളെയെല്ലാം ന്യായമായി പരിഗണിക്കുന്നുണ്ട്. പാരിതോഷിക ങ്ങള്‍ നല്‍കി പറഞ്ഞയക്കപ്പെടേണ്ടവളാണ് വിവാഹമോചിതയെന്ന ഇസ്ലാമിക നിര്‍ദ്ദേശം എത്രത്തോളം മാന്യവും പെണ്ണിന്റെ മനസ്സിനെപോലും പരിഗണിക്കുന്നതുമാണ്.

വിവാഹമോചനത്തിനുശേഷവും മൂന്നു ശുദ്ധികാലം എല്ലാവിധ പരിഗണനകളും ചെലവും നല്‍കി ഇണയെ പുരുഷന്റെ വി ട്ടില്‍ തന്നെ താമസിപ്പിക്കണമെന്നും ഈ കാലയളവിലെങ്ങാനും അവരുടെ മനസ്സിലെ സ്‌നേഹം നിര്‍ഗളിച്ച് അവര്‍ ഒരുമിച്ചാല്‍ നിരു പാധികം അവര്‍ക്ക് ഇണകളായി ജീവിതം തു ടരാമെന്നും നിഷ്‌കര്‍ഷിക്കുന്ന ഇസ്ലാം ഈ രംഗത്തെ ഏറ്റവും മനഃശാസ്ത്രപരമായ നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്.

ഒരു തവണ വിവാഹമോചനം ചെയ്തുപിരിഞ്ഞുപോയ ഇണകള്‍ക്ക്, അവര്‍ രണ്ടു പേരും ആഗ്രഹിക്കുന്നുവെങ്കില്‍ വീണ്ടും ഒരുമിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നു. അങ്ങനെ ഒരുമിച്ച് ഇണകള്‍ വീണ്ടും പിരിയുകയാണെങ്കില്‍ ഒരിക്കല്‍കൂടി മാത്രമേ അവര്‍ക്ക്പിന്നെ ഒരുമിക്കാന്‍ അവസരമുള്ളൂ. മൂന്നാമതായി വിവാഹം ചെയ്യപ്പെട്ട ഇണകള്‍ വീണ്ടും പിരിയുകയാണെങ്കില്‍ പിന്നീട് മറ്റൊരാള്‍ അവളെ വിവാഹം ചെയ്യുകയും അവള്‍ അയാളില്‍നിന്ന് വിവാഹമോചനം ചെയ്യപ്പെടുകയുമാണെങ്കിലല്ലാതെ പിന്നെ ആദ്യഭര്‍ത്താവിന് അവളെ വിവാഹം ചെയ്യാന്‍ പാടില്ല. ഇങ്ങനെ മൂന്നു വിവാഹമോചനങ്ങള്‍ക്ക് അനുവാദം നല്‍കിയത് ഒന്നിക്കാനുള്ള പരമാവധി അവസരങ്ങളുണ്ടാക്കുന്നതിനു വേണ്ടിയാണ്. ഈ അവസരങ്ങള്‍ മൂന്നും മൂ ായിത്തന്നെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. മൂന്ന് ത്വലാഖുകള്‍ ഒരുമിച്ച് ചൊല്ലിയ ആളെ രണ്ടാം ഖലീഫ ഉമര്‍ (റ) ശിക്ഷിച്ച ചരിത്രം വ്യക്തമാക്കുന്നത് മൂന്ന് ത്വലാഖുകള്‍ ഒന്നിച്ച് ചൊല്ലുന്നതിന് ഇസ്ലാം എതിരാണെന്ന് തന്നെയാണ്.

 

webdesk13: