X

വയനാട് ദുരന്തം: പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇ.ടി, കാണാതായവരെ തിരയുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കണം

രാജ്യം കണ്ടതിൽ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് ഉണ്ടായതെന്നും ഉരുൾ പൊട്ടലിൽ കാണാതായവരെ തിരയുന്നതിന് കൂടുതൽ സംവിധാനം ഒരുക്കണമെന്നും ദുരന്തത്തിൽ ഇരയായവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകണമെന്നും മുസ്ലിം ലീഗ് പാർലമെന്റ്‌റി പാർട്ടി ലീഡറും ദേശീയ ഓർഗനനൈസിംഗ് സെക്രട്ടറിയുമായ ഇ. ടി മുഹമ്മദ് ബഷീർ എംപി പാർലമെന്റിൽ പറഞ്ഞു. ശക്തമായ മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ ഇല്ലാതായി.

നൂറുകണക്കിന് ആളുകൾ മരണപ്പെട്ടു, നൂറോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്, നിരവധി വീടുകളും സ്ഥാപനങ്ങളും നശിച്ചു. ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സർക്കാർ സംവിധാനങ്ങളും, സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഒരുമിച്ചു രക്ഷപ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

ഇരുന്നൂറിലേറെ പേർ ഇതിനകം മരണപ്പെട്ടു എന്നു പറയുന്നു. എത്ര പേർ മണ്ണിനടിയിൽ ഉണ്ടെന്ന് ആർക്കും പറയാൻ കഴിയാത്ത ഒരു അവസ്ഥവിശേഷമാണ് അവിടെ ഉള്ളത്. അവരെ കണ്ടെത്തണം. അതിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഊർജിത പ്രവർത്തനം നടത്തണം ഇ. ടി. പാർലമെന്റിൽ പറഞ്ഞു.

രാജ്യം ശാസ്ത്രീയമായി എത്ര മുന്നോട്ട് പോയി എന്ന് പറഞ്ഞാലും ഇതുപോലുള്ള മഹാദുരന്തങ്ങളെ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കാത്തത് വലിയ പോരായ്മ തന്നെയാണ്. എത്രയെത്ര മനുഷ്യരാണ് ഇപ്പോഴും മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്നത് ഇ ടി. പാർലമെന്റിൽ ചൂണ്ടിക്കാട്ടി. വയനാടിന് അടിയന്തരമായി കേന്ദ്ര ധനസഹായം ലഭ്യമാക്കണമെന്നും അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും ഇ ടി പറഞ്ഞു.

webdesk13: