തൃപുരയിലെ ബി.ജെ.പി പോരിന്റെ ഭാഗമായി എക്സ്ക്യൂട്ടീവ് മീറ്റിങ്ങില്‍ പങ്കെടുക്കാതെ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ ബിപ്ലബ് കുമാര്‍ ദേബ്. വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ചതില്‍ ഞായറാഴ്ച അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
പുറത്ത് നിന്നുള്ള പല ഘടകങ്ങളും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കടന്നു കൂടുന്നുണ്ടെന്നും അത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതിന് പിന്നാലെയാണ് യോഗത്തില്‍ പങ്കെടുക്കാത്ത തീരുമാനവും വന്നിരിക്കുന്നത്.