സംസാരിച്ചത് കുറച്ച് കൂടിപ്പോയി; മട്ടന്നൂരിലെ നവകേരള സദസ്സ് വലിയ പരിപാടിയായി തോന്നിയില്ല; ശൈലജയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍ മട്ടന്നൂരില്‍ നടന്ന നവകേരള സദസ്സില്‍ കൂടുതല്‍ സംസാരിച്ച കെ.കെ.ശൈലജയ്ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സ്ഥലം എം.എല്‍.എയായ കെ.കെ ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അധ്യക്ഷ. ശൈലജ കൂടുതല്‍ സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാര്‍ക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നവകേരള യാത്രയില്‍ ഞങ്ങള്‍ 21 പേരുണ്ടെങ്കിലും മൂന്ന് പേര്‍ സംസാരിക്കാനുള്ള ക്രമമാണ് വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന്റെ കുറവ് ഇവിടെ വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി, സമയം കുറച്ച് കൂടുതലായി പോയി എന്നാണ് തോന്നുന്നത്. ഇനിയുള്ള സമയം കുറച്ച് ചുരുക്കമാണ്. എല്ലായിടത്തും എത്തിപ്പെടേണ്ടതുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി.

webdesk13:
whatsapp
line