X

ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; രണ്ടു മണിക്കൂറിനിടെ പിടിച്ചത് 16,450 രൂപ

പാലക്കാട് ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. രണ്ടു മണിക്കൂറിനിടെ 16,450 രൂപ പിടിച്ചെടുത്തു. പായയ്ക്കടിയിലും കസേരയ്ക്ക് പിന്നിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. എന്നാല്‍, 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് രേഖയാക്കിയത് 12,900 രൂപ മാത്രമാണ്.

പുലര്‍ച്ചെ രണ്ടു മണിക്കാണ് പരിശോധന നടത്തിയത്. ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുമ്പോഴാണ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് ചെക്‌പോസ്റ്റുകളില്‍ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പാലക്കാട്ടെ വിവിധ ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

 

webdesk14: