X
    Categories: News

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മനഃപൂര്‍വമായുണ്ടാക്കിത്; ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശന്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം പരിശോധന ഒഴിവാക്കാന്‍ മനഃപൂര്‍വമായുണ്ടാക്കിയതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പരിശോധന ഒഴിവാക്കാനാണ് തീയിട്ടതെന്ന് കുട്ടികള്‍ക്ക് പോലും അറിയാം. ബ്രഹ്മപുരത്തെ സാഹചര്യം ഗുരുതരമാണ്. സംഭവം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം.

പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ പ്ലാന്റിലെ തീപിടുത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുകയാണ്. പ്രതിരോധിക്കാന്‍ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ അജൈവ മാലിന്യങ്ങള്‍ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

webdesk14: