X

വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കില്‍; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം കാസര്‍കോട് റൂട്ടിലെ വന്ദേഭാരത് ഉള്‍പ്പെടെ രാജ്യത്ത് ഒമ്പതു വന്ദേഭാരത് തീവണ്ടികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഓണ്‍ലൈനില്‍ കൂടി ആയിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം കാസര്‍കോട് റൂട്ടിന് പുറമെ, ഉദയ്പുര്‍ജയ്പുര്‍, തിരുനെല്‍വേലിമധുരചെന്നൈ, ഹൈദരാബാദ്‌ബെംഗളൂരു, വിജയവാഡചെന്നൈ, പട്‌നഹൗറ, റൂര്‍ക്കേലഭുവനേശ്വര്‍പുരി, റാഞ്ചിഹൗറ, ജാംനഗര്‍അഹമ്മദാബാദ് എന്നീ റൂട്ടുകളിലാണ് മറ്റുള്ളവ. കേരളം, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളില്‍ യാത്രാസൗകര്യം വര്‍ധിക്കാന്‍ ഇതു സഹായിക്കും.

സ്ഥിരം സ്‌റ്റോപ്പുകള്‍ക്ക് പുറമേ ഉദ്ഘാടനദിവസമായ ഇന്ന് പയ്യന്നൂര്‍, തലശ്ശേരി, കായംകുളം എന്നിവിടങ്ങളിലും വണ്ടി നിര്‍ത്തും.

സംസ്ഥാനത്തുകൂടി ഓടുന്ന എക്‌സ്പ്രസ്, മെയില്‍ വണ്ടികളില്‍ ഏറ്റവും ചെറുതാണ് രണ്ടാം വന്ദേഭാരത്. ഏഴ് ചെയര്‍ കാറും ഒരു എക്‌സിക്യുട്ടീവ് ചെയറുമുണ്ട്. ചെയര്‍കാറില്‍ 546 സീറ്റും എക്‌സിക്യുട്ടീവ് ക്ലാസില്‍ 52 സീറ്റും. നിലവില്‍ ജനറല്‍ റിസര്‍വേഷനില്‍ ഇത് യഥാക്രമം 352, 33 സീറ്റുകള്‍ വീതമാണ്. എമര്‍ജന്‍സി ക്വാട്ട, തത്കാല്‍ (96 സീറ്റ്, 11 സീറ്റ്) ഉള്‍പ്പെടെ ബാക്കി സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്.പ്രീമിയം തത്കാല്‍ ഇല്ല.

തിരുവനന്തപുരംകാസര്‍കോട് (20632), കാസര്‍കോട്തിരുവനന്തപുരം (20631) സര്‍വീസുകള്‍ തമ്മില്‍ ടിക്കറ്റ് നിരക്കില്‍ ചെറിയ വ്യത്യാസമുണ്ട്. ആദ്യ വന്ദേഭാരതിലും ഈ വ്യത്യാസം കാണാം. കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന വണ്ടിക്ക് നിരക്ക് അല്‍പ്പം കൂടും. കാസര്‍കോട്തിരുവനന്തപുരം യാത്രക്ക് ചെയര്‍ കാറില്‍ 1555 രൂപയും എക്‌സിക്യുട്ടീവിന് 2835 രൂപയുമാണ്. എന്നാല്‍ തിരുവനന്തപുരംകാസര്‍കോട് യാത്രയ്ക്ക് ഇത് 1515 രൂപ, 2800 രൂപ വീതമാണ്.

webdesk13: