X

വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതും സി.പി.എം ഗ്രൂപ്പുകളെന്ന് പൊലീസ്‌

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ യു.ഡി.എഫിനെതിരായ പ്രചാരണ ആയുധമായി സി.പി.എം പ്രചരിപ്പിച്ച വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും സി.പി.എം തന്നെയെന്ന് പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

2024 ഏപ്രിൽ 25ന് വൈകുന്നേരം 3 മണിക്ക് അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജിൽ അഡ്മിൻ മനീഷാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. ഏപ്രിൽ 25ന് 2.34ന് റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സി.പി.എമ്മുകാരനായ അമൽ റാം ഷെയർ ചെയ്ത സ്‌ക്രീൻ ഷോട്ട് ഇതേ ദിവസം 2.13ന് റെഡ് എൻകൗണ്ടർ വാട്‌സാപ്പ് ഗ്രൂപ്പിൽ റിബേഷ് എന്ന വ്യക്തിയും ഷെയർ ചെയ്തിട്ടുണ്ട്.

റെഡ് എൻകൗണ്ടർ ഗ്രൂപ്പിലാണ് അന്വേഷണത്തിൽ ഈ പോസ്റ്റ് ആദ്യം വന്നത്. ഉറവിടം അറിയില്ലെന്ന് പറഞ്ഞ് തടിതപ്പുകയാണ് റിബേഷ് ചെയ്തത്. അമ്പാടിമുക്ക് സഖാക്കളിൽ നിന്ന് തുടങ്ങി റെഡ് ബറ്റാലിയനിലെ അമൽ റാം വഴി റെഡ് എൻകൗണ്ടർ ഗ്രൂപ്പിലെ റിബേഷ് വരെ എത്തി നിൽക്കുന്ന ഈ ചരടിന്റെ അറ്റം വെളിയിൽ വരുന്നത് വരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല അറിയിച്ചു.

webdesk14: