ഉത്തരാഖണ്ഡിലെ ധര്‍മ താഴ്‌വരയില്‍ ഹിമപ്പുലിയെ കണ്ടെത്തി. ആദ്യമായാണ് ഈ പ്രദേശത്ത് ഹിമപ്പുലിയുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. പ്രദേശവാസികള്‍ പുലിക്ക് ‘ഥാര്‍ വ’ യെന്ന് പേരിട്ടു. വന്യജീവി പ്രവര്‍ത്തകന്‍ ജയേന്ദ്ര സിങ്ങ് ട്രക്കിങ് ചെയ്യുന്നതിനിടെയാണ് ഹിമപ്പുലിയുടെ ചിത്രം പകര്‍ത്തിയത്. പ്രദേശത്ത് ഇവയുടെ സാന്നിധ്യം സംബന്ധിച്ച് മുന്‍പ് വിവരങ്ങളുണ്ടായെങ്കിലും കണ്ടെത്തിയതായി രേഖപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് റിട്ട. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ ബിഷന്‍ സിങ് പറഞ്ഞു.
ധര്‍മ താഴ്വരയില്‍ ആദ്യമായി ഹിമപ്പുലിയെ കണ്ടെത്തി; പേരിട്ട് പ്രദേശവാസികള്‍
Tags: snow leopardUtharakhand