Categories: Newsworld

യുഎസില്‍ ആശുപത്രി ജീവനക്കാരെ ബന്ദികളാക്കി വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

യുഎസിലെ പെന്‍സില്‍വാനിയ ആശുപത്രിയില്‍ പിസ്റ്റളുമായി എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

വെസ്റ്റ് യോര്‍ക്ക് ബറോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റെിലെ ആന്‍ഡ്രൂ ഡ്വാര്‍ട്ടെയാണ് വെടിവെപ്പില്‍ കൊല്ലപ്പട്ടത്. യോര്‍ക്കിലെ യു.പി.എം.സി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഇതിന് പിന്നാലെ അക്രമിയും മരിച്ചതായി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലുണ്ടായിരുന്ന ഒരു ഡോക്ടര്‍, ഒരു നഴ്‌സ്, ഒരു കസ്റ്റോഡിയന്‍ എന്നിവരുള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ വെടിയേറ്റ് പരിക്കേറ്റതായി യോര്‍ക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ടിം ബാര്‍ക്കര്‍ പറഞ്ഞു. മറ്റൊരു ജീവനക്കാരന് വീണു പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

യു.എസ് ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും സമീപ വര്‍ഷങ്ങളില്‍ തോക്ക് ആക്രമണങ്ങളുടെ വര്‍ധിച്ചുവരുന്ന തരംഗത്തിന്റെ ഭാഗമാണ് വെടിവെപ്പെന്നും ഇത്തരം ആക്രമണങ്ങള്‍ ആരോഗ്യ രംഗത്തെ രാജ്യത്തെ ഏറ്റവും അക്രമാസക്തമായ മേഖലകളിലൊന്നാക്കി മാറ്റിയെന്നും യു.എസ് േെസന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ജോലിസ്ഥലത്തെ അക്രമത്തില്‍നിന്ന് തൊഴിലാളികള്‍ക്ക് പരിക്കുകള്‍ സംഭവിക്കുന്നത് തുടര്‍ക്കഥയായി മാറുകയാണെന്നും അവര്‍ പറയുന്നു.

webdesk18:
whatsapp
line