2024-25 അദ്ധ്യയന വർഷത്തേക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
– 08.07.2024 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
– അപേക്ഷാഫീസ് :
എസ്.സി/എസ്.ടി 195/- രൂപമറ്റുള്ളവർ 470/- രൂപ.
– മൊബൈലില്‍ ലഭിക്കുന്ന CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടത്.
– അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്തവർക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും.
– എഡിറ്റ് ചെയ്യുന്ന വിദ്യാർഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്‍ഔട്ട് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്‍ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പടെ) ഓണ്‍ലൈനായി അപേക്ഷാസമര്‍പ്പണം നടത്തി അപേക്ഷയുടെ പ്രിന്റ് എടുക്കേണ്ടതാണ്.
– മാനേജ്മെന്റ്, സ്പോര്‍ട്ട്സ്, എൻ.ആർ.ഐ എന്നീ ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
– ഓണ്‍ലൈന്‍ റജിസ്ട്രേഷന് വിദ്യാർഥികള്‍ക്ക് പത്ത് ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാർഥികളെ, അവര്‍ തിരഞ്ഞെടുക്കുന്ന പത്ത് കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോളേജുകള്‍ വിദ്യാർഥി തിരഞ്ഞെടുത്ത 10 കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
വെബ്സൈറ്റ്
https://admission.uoc.ac.in/