X

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകൾ

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി ഏപ്രിൽ 2018 സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഫോക്‌ലോർ സ്റ്റഡീസ് (2022 പ്രവേശനം) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് റിപ്പോർട്ട് ചെയ്തവർ ഫെബ്രുവരി 22-ന് രണ്ടു മണിക്ക് എല്ലാ അസൽ രേഖകളുമായി പഠന വകുപ്പിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.

ഹിന്ദി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പഠനവിഭാഗത്തിൽ റിപ്പോർട്ട് ചെയ്തവർ ഫെബ്രുവരി 22-ന് ഉച്ചക്ക് 2.30-ന് അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം സർവകലാശാലാ ഹിന്ദി പഠന വകുപ്പിൽ ഹാജരാക്കേണ്ടതാണ്.

പരീക്ഷാ അപേക്ഷ

സർവകലാശാലാ നിയമ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് നവംബർ 2022 SDC1IF04 IT FOR BUSINESS-LAB I പ്രാക്ടിക്കൽ പരീക്ഷ 29-ന് നടക്കും. കേന്ദ്രം:- ഇ.എം.ഇ.എ കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ്, കൊണ്ടോട്ടി

webdesk13: