ഒന്നരമാസത്തിന് ശേഷം ആശുപത്രി വിട്ട് ഉമാ തോമസ്

ഡിസംബര്‍ 29ന് കലൂര്‍ സ്റ്റേഡിയത്തില്‍നടന്ന മെഗാ നൃത്ത പരിപാടിക്കിടെ വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എം.എല്‍.എ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഉമ തോമസ് ആശുപത്രി വിട്ടത്. ഉമ തോമസ് എം.എല്‍.എയ്ക്ക് നടത്തിവരുന്ന ഫിസിയോ തെറാപ്പി വീട്ടില്‍നിന്ന് തുടരാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. റെനെ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിന്റെ എല്ലാ വിവരങ്ങളും ഡോക്ടര്‍മാര്‍ പങ്കുവെച്ചിരുന്നു.

ഇതിനിടെ ആശുപത്രിയില്‍നിന്ന് ഉമ തോമസ് ഓണ്‍ലൈനായി പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. വലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണ്. ഈ തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയുണ്ടായിരുന്നുവെന്ന് ഞാന്‍ വളരെ നന്ദിയോടെ ഓര്‍ക്കുന്നു. വിളിക്കുന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നു എന്ന് പറയുമ്പോള്‍ ആ പ്രാര്‍ത്ഥന തന്നെയാണ് എന്നെ ജീവിതതതിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് ഉമതോമസ് എം.എല്‍.എ പറഞ്ഞിരുന്നു.

webdesk18:
whatsapp
line