X

എറണാകുളം അത്താണിയില്‍ പിക് അപ്പ് വാനിടിച്ച് രണ്ട് സ്തീകള്‍ മരിച്ചു

എറണാകുളം അത്താണിയില്‍ പിക് അപ്പ് വാനിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ‘കാംകോ’യിലെ കാന്റീന്‍ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു. രണ്ടും പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വാന്‍ അമിത വേഗതയിലായിരുന്നെന്നും െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. െ്രെഡവര്‍ വേലുവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നെടുമ്പാശേരി പൊലീസ് എത്തിയാണ് മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

webdesk13: