ത്രിപുര നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ് പുരോഗമിക്കുന്നതിനിടയില്‍ പലയിടങ്ങളിലും സംഘര്‍ഷം. ഉച്ചയ്ക്ക് ഒരു മണി വരെ 52 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും വോട്ടര്‍മ്മാരെ തടഞ്ഞുവെക്കുന്ന സംഭവങ്ങള്‍ ഉണ്ടായി.
മിസോറാമില്‍ നിന്ന് ത്രിപുരയിലേക്ക് കുടിയേറിയ ബ്രു അഭയാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് ആദ്യമായി രേഖപ്പെടുത്താന്‍ അവസരമുണ്ടാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബ്രു വിഭാഗക്കാര്‍ 1997ല്‍ വംശീയ അതിക്രമങ്ങള്‍ കാരണം പാലായനം ചെയ്ത് ത്രിപുരയിലെത്തിയവരാണ്.
ഇവര്‍ക്ക് ആദ്യമായാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. സംസ്ഥാനത്തെ 3,337 പോളിങ് സ്‌റ്റേഷനുകളില്‍ 1,100 എണ്ണവും പ്രശ്‌നബാധിത ബൂത്തുകളാണ്. അക്രമ സംഭവങ്ങള്‍ മുന്നില്‍ കണ്ട് നേരത്തെ കനത്ത സുരക്ഷയാണ് ഒരുക്കിയത്. രാവിലെ 7ന് തുടങ്ങിയ പോളിങ് വൈകീട്ട് 4ന് അവസാനിക്കും.