ബദ്രീങ്ങളുടെ ധീര സ്മരണകള്‍ പുതുക്കി വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനം ആചരിക്കും. ഇസ്ലാമിക ചരിത്രത്തിലെ പോരാ ട്ടത്തിന്റെയും സഹനത്തിന്റെയും അനുപമായ സന്ദേശം നല്‍കുന്ന ബദ്ര്‍ യുദ്ധം നടന്നത് ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ 17നാണ്. മുഹമ്മദ് നബി (സ) ആദ്യമായി പങ്കെടുത്ത യുദ്ധം കൂടിയാണ് ബദ്ര്‍. ഇസ്ലാമിക വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ പ്രഥമ പ്രതിരോധ സമരത്തിന്റെ ഓര്‍മ പുതുക്കിയും ബദ്‌റില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ ആണ്ടനുസ്മരണം നടത്തിയുമാണ് വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനമായി ആചരിക്കുന്നത്.
സത്യത്തിനും നീതിക്കും വേണ്ടി ആദര്‍ശ തെളിമയുള്ള ഒരു സമൂഹം അനുഭവിച്ച കഠിനയാതനകളും പീഡനങ്ങളും ഓര്‍മപ്പെടുത്തുന്ന താണ് ബദ്ര്‍. വിശ്വാസ ദൃഢതയും അല്ലാഹുവിന്റെ സഹായവുമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും അതിജയിക്കാനാകുമെന്ന വലിയ സന്ദേശമാണ് ബദ്ര്‍
നല്‍കുന്നത്. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് ഉന്നതസ്ഥാനമാണ് അല്ലാഹു നല്‍കിയതെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലോകം പരമ്പരാഗതമായി ബദ്രീങ്ങളെ ആദരിച്ചുപോരുന്നത്. പതി നേഴാം രാവായ ഇന്നലെ വൈകിട്ട് മുതല്‍ പള്ളികള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും മൗലീദ് പാരായണവും പ്രത്യേക പ്രാര്‍ഥനകളും ബദ്ര്‍ അനുസ്മരണ പ്രഭാഷണങ്ങളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നു വരികയാണ്.