കേരള- കര്‍ണാടക അതില്‍ത്തിയില്‍ കടുവ ആക്രമണത്തില്‍ രണ്ട് മരണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 12കാരനെയും 75കാരനെയുമാണ് ആക്രമണത്തില്‍ മരിച്ചത്. വയനാട് തോല്‍പ്പെട്ടിക്ക് സമീപം കര്‍ണാടകയിലെ കുട്ടയിലെ കാപ്പിത്തോട്ടത്തിനു സമീപത്താണ് കടുവയുടെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം വൈകീട്ട് കാപ്പിത്തോട്ടത്തിന് സമീപത്തെ വീട്ടുമുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു 12കാരനായ ചേതന്‍. ഇതിനിടെ എത്തിയ കടുവ കുട്ടികള്‍ക്കിടയിലേക്ക് ചാടിവീണ് ചേതന്റെ കാല്‍ തുടമുതല്‍ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിപ്പോയി. കാല്‍ നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ സ്ഥലത്ത് തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് 75കാരനായ രാജീവനെ കടുവ ആക്രമിച്ച് കൊന്നത്.