കുന്ദംകുളത്ത് ആംബുലന്‍സ് മറിഞ്ഞ് മൂന്ന് മരണം

കുന്ദംകുളത്ത് ആംബുലന്‍സ് മറിഞ്ഞ് 3പേര്‍ മരിച്ചു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ചൊവ്വന്നൂര്‍ എസ്ബിഐ ബാങ്കിന് സമീപത്താണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ന്യൂമോണിയ ബാധിച്ച ഫെമിനുമായി കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയുണ്ടായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിയുകയായിരുന്നു. ഫെമിനയും ഫെമിനയുടെ ഭര്‍ത്താവ് ആബിദും കൂടെയുണ്ടായിരുന്ന റഹ്മത്തുമാണ് മരിച്ചത്.

webdesk13:
whatsapp
line