X

യു.ഡി.എഫ് വിടുന്നതിനെക്കാള്‍ ആയിരം ഇരട്ടി കാരണങ്ങള്‍ മുന്നണിയില്‍ ഉറച്ചുനില്‍ക്കാനുണ്ട്: സാദിഖലി തങ്ങള്‍

വയനാട്: മുസ്‌ലിം ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. യു.ഡി.എഫില്‍നിന്ന് പോകുന്നതിനേക്കാള്‍ ആയിരം ഇരട്ടി കാരണങ്ങള്‍ മുന്നണിയില്‍ ഉറച്ചുനില്‍ക്കാനുണ്ട്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തില്‍നിന്ന് ഒരിഞ്ച് വഴിമാറാന്‍ ലീഗില്ല.

മുന്നണി മാറാന്‍ ബാങ്കിന്റെ വാതില്‍പ്പടി കടക്കേണ്ട കാര്യം ലീഗിനില്ല. ആരെങ്കിലും മുന്നണിമാറ്റത്തിനായി വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് നടത്തിയ ജില്ലാ കാമ്പിലാണ് സാദിഖലി തങ്ങളുടെ വാക്കുകള്‍.

webdesk14: