X

കെഎസ്ആര്‍ടിസി ബസ്സുകളിലെ പരസ്യം വിലക്കിയ ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ നല്‍കുന്നത് വിലക്കിയ ഹൈക്കോടതിയുടെ വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി.

പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ടു കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നടക്കാരുടെയും ശ്രദ്ധ മാറ്റുന്ന വിധത്തില്‍ പരസ്യം നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ പറയുന്നു. മോട്ടോര്‍ വാഹന ചട്ടം പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിപ്പിക്കൂ എന്നും സ്‌കീമില്‍ പറയുന്നുണ്ട്.

webdesk13: