X

‘മസ്ജിദിന്റെ പടികള്‍ നിര്‍മിച്ചത് ജോദ്പൂരിലേയും ഉദയ്പൂരിലേയും ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ട്’; ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണമെന്ന് ഹിന്ദു സേന

ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണമെന്ന് ഹിന്ദു സേന. ജോദ്പൂരിലേയും ഉദയ്പൂരിലേയും ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ടാണ് മസ്ജിദിന്റെ പടികള്‍ നിര്‍മിച്ചത് എന്നാണ് ആരോപണം. യാഥാര്‍ഥ്യം കണ്ടെത്താന്‍ എഎസ്‌ഐയുടെ നേതൃത്വത്തില്‍ സര്‍വേ വേണമെന്നാണ് ഹിന്ദു സേന ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എഎസ്‌ഐ ഡയറക്ടര്‍ ജനറലിന് ഹിന്ദു സേന അധ്യക്ഷന്‍ കത്ത് അയച്ചു.

ജോദ്പൂരിലെയും ഉദയ്പൂരിലെയും കൃഷ്ണ ക്ഷേത്രങ്ങള്‍ ഔറംഗസീബ് തകര്‍ക്കുകയും അവിടെ ഉണ്ടായിരുന്ന ശിലാ അവശിഷ്ടങ്ങളും വിഗ്രഹങ്ങളും കാള വണ്ടിയില്‍ ഡല്‍ഹിയിലേക്ക് എത്തിക്കുകയും അത് ഉപയോഗിച്ചാണ് ജുമാ മസ്ജിദിന്റെ പടികള്‍ നിര്‍മിച്ചത് എന്നുമാണ് കത്തില്‍ പറയുന്നത്. വിഗ്രഹങ്ങള്‍ മസ്ജിദിന്റെ പടികള്‍ക്കുള്ളിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നും ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി എഎസ്‌ഐയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തണമെന്നാണ് ആവശ്യം.

എഎസ്‌ഐ കൈവശം തന്നെയാണ് നിലവില്‍ ഈ ജുമാ മസ്ജിദ്. ശിലകള്‍ കണ്ടെത്തുകയാണെങ്കില്‍ ക്ഷേത്രങ്ങളില്‍ പുനസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. അടുത്തഘട്ടമായി നിയമ നടപടികളിലേക്ക് നീങ്ങാനാണ് ഹിന്ദു സേനയുടെ തീരുമാനം. നേരത്തെ സംഭല്‍, അജ്മീര്‍ ഷരീഫ് ദര്‍ഖ എന്നിവിടങ്ങളിലും ഹിന്ദു സേന സര്‍വേ ആവശ്യപ്പെട്ടിരുന്നു.

webdesk14: