X

ജി.എസ്.ടി തിയേറ്ററുകളില്‍ പോപ്‌കോണിനും കോളയ്ക്കും വില കുറയും

സിനിമാ തിയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണ പാനീയങ്ങള്‍ക്ക് ഈടാക്കുന്ന ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ തീരുമാനമായി. കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തെ തിയേറ്റര്‍ ഉടമകള്‍ സ്വാഗതം ചെയ്തു. ഇത് കോവിഡിന് ശേഷം പ്രതിസന്ധി നേരിടുന്ന തിയേറ്റര്‍ ബിസിനസിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിയേറ്റര്‍ വ്യവസായത്തിലെ വരുമാനത്തിന്റെ ഒരു പ്രധാന സ്രോതസു തന്നെയാണ് ഇവിടുത്തെ ഭക്ഷണ പാനീയങ്ങളുടെ വില്‍പന. മള്‍ട്ടിപ്ലക്‌സുകളിലെ ആകെ വരുമാനത്തിന്റെ 35 ശതമാനം വരെ ഇതില്‍ നിന്നാണ് ലഭിക്കുന്നത്.

ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നത് തിയേറ്റര്‍ സര്‍വീസിന്റെ ഭാഗമാണെങ്കില്‍ 5 ശതമാനം നികുതി നിരക്ക് ബാധകമാണ്. തിയേറ്റര്‍ സര്‍വീസിന്റെ ഭാഗമല്ലാതെ സ്വതന്ത്രമായാണ് വിതരണമെങ്കില്‍ ഈ നികുതി ബാധകമല്ല. അതായത്, നിങ്ങള്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും അതോടൊപ്പം തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും ചെയ്താല്‍ ഈ അഞ്ച് ശതമാനം നികുതി നിരക്ക് ബാധകമല്ല.

webdesk13: