പൊള്ളുന്ന വില; സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു

Indian Traditional Gold Necklace shot in studio light.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍വര്‍ധന. പവന് 960 രൂപ കൂടി 61840 രൂപയായി. ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7730 രൂപയായി. കഴിഞ്ഞ ദിവസം പവന് 60760 രൂപയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണ വില ആദ്യമായി അറുപതിനായിരം കടന്ന് ഒരു പവന് 60200 രൂപയായിരുന്നു. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണത്തിന് സീസണ്‍ സമയമായതിനാലാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

അമേരിക്കന്‍ ഭരണകൂടം കൈകൊണ്ടിരിക്കുന്ന നടപടികള്‍ സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഡി ഡോളറൈസേഷന്‍ എതിരെ ശക്തമായ നടപടി ട്രംപ് എടുത്താല്‍ സ്വര്‍ണ വില ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. അതേസമയം റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ അയവുവന്നാല്‍ സ്വര്‍ണവില കുറഞ്ഞേക്കാമെന്നും വ്യാപാരികള്‍ പറയുന്നു.

webdesk18:
whatsapp
line