X

ലൈംഗികാരോപണം: പാര്‍ട്ടി എന്നെ പിന്തുണച്ചില്ല; മുകേഷ് എംഎല്‍എ

സിനിമ മേഖലയിലെ ആരോപണം, പാര്‍ട്ടി പിന്തുണച്ചില്ലെന്ന് എം മുകേഷ് എംഎല്‍എ. സി.പി.എം പിന്തുണ ലഭിച്ചില്ല. പ്രതിപക്ഷ ആരോപണങ്ങളില്‍ പാര്‍ട്ടി പിന്തുണ ലഭിച്ചില്ല. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പരാതി നേതൃത്വത്തെ അറിയിച്ചത്. സിപിഎം എംഎല്‍എ ആയത് കൊണ്ടുമാത്രമാണ് ആരോപണങ്ങള്‍ ഉയരുന്നതെന്ന് മുകേഷ് പറഞ്ഞു.

അതേസമയം ലൈംഗികാതിക്രമ പരാതികളില്‍ എം. മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കൊല്ലം ആനന്ദവല്ലീശ്വരത്തെ എം.എം.എ ഓഫീസിലേക്ക് ആര്‍വൈഎഫ് നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. യുഡിഎഫ് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

webdesk13: