കോഴിക്കോട് : കേന്ദ്രത്തിന്റെ അവഗണനക്കെതിരിലും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്കേടും തുറന്നു കാണിക്കുന്നതിനായും ശനിയാഴ്ച മുസ്‌ലിം യൂത്ത് ലീഗ് റെയില്‍ സമരം നടത്തും. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരം നടക്കും. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് 4മണിക്ക് കോഴിക്കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് 4മണിക്ക് തിരൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.
ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് 4മണിക്ക് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി കാസറകോടും, ഫൈസല്‍ ബാഫഖി തങ്ങള്‍ ആലുവയിലും, അഷ്‌റഫ് എടനീര്‍ ആലപ്പുഴയിലും, കെ.എ മാഹിന്‍ തിരുവല്ലയിലും ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ സി.കെ മുഹമ്മദലി ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 4മണിക്ക് തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്യും. നാളെ (ശനിയാഴ്ച) വഴുതക്കാട് റെയില്‍വെ ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തുന്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി അഡ്വ. കാര്യറ നസീര്‍ ഉദ്ഘാടനം ചെയ്യും. ഒലവക്കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തിലും ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ കോഴിക്കോട് നടക്കുന്ന ധര്‍ണ്ണ സമരത്തിന് അഭിവാദ്യങ്ങള്‍ നേരും. കൊല്ലത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തെഹ്‌ലിയയും, കോട്ടയം ജില്ല കമ്മിറ്റി രാവിലെ 10.30ന് ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടത്തുന്ന ധര്‍ണ്ണ സമരം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലിയും ഉദ്ഘാടനം ചെയ്യും.
ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ പങ്ക് വഹിക്കുന്ന കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്നത് തീർത്തും അവഗണനയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ട്രയിനുകളുടെ എണ്ണം വെട്ടിചുരുക്കിയും സാധാരണ യാത്രക്കാരെ പരിഗണിക്കാതെ സ്ലീപ്പർ, സെക്കൻഡ് ക്ലാസ്സ് കോച്ചുകൾ എടുത്തു മാറ്റിയതും മൂലം ദുരിത യാത്രയായി മാറി. കൊവിഡ് മറവിൽ പാസഞ്ചറിൽ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും മുതിർന്ന പൗരന്മാരുടെ ഇളവുകൾ ഒഴിവാക്കിയതും തിരിച്ചടിയാണ്. സമയം ക്രമം പാലിക്കാതെ ട്രെയിൻ ഓടുന്നത് കൊണ്ടും വന്ദേഭാരതിന് വേണ്ടി ടെയിനുകൾ പിടിച്ചിടുന്നതും യാത്ര താളം തെറ്റുന്ന സ്ഥിതിയാണ്. കേന്ദ്ര അവഗണക്കെതിരെ ശബ്ദം ഉയർത്താൻ ബാധ്യതയുള്ള സംസ്ഥാന സർക്കാർ ഒരിക്കലും നടക്കാത്ത കെ റെയിലിന് വേണ്ടിയാണ് നിലകൊള്ളുന്നത് നേതാക്കൾ കൂട്ടിച്ചേർത്തു. ധര്‍ണ്ണ സമരം വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.