X

മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

പാലക്കാട്: കഞ്ചിക്കോട് അഹല്യ ക്യാംപസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നിത (20)യെയാണ് ക്യാംപസിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചിക്കോട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നിത.

ഒരു വര്‍ഷം നഷ്ടമായതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ഇതാകാം മരണകാരണമെന്നും അഹല്യ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ്ത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറഞ്ഞു.

webdesk17: