X

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.

പ്രാഥമിക അന്വേഷണത്തിലാണ് സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയത്.KSEB ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ആണ് അന്വേഷണം നടത്തുന്നത് .മഴയത്ത് സര്‍വീസ് വയര്‍ തകര ഷീറ്റില്‍ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാന്‍ സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബള്‍ബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോര്‍ച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.

കടയുടമയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. നിലവില്‍ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയാണ്  രേഖപ്പെടുത്തിയത്. കോവൂര്‍ കെഎസ്ഇബി സെക്ഷനിലെ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറുക.

webdesk13: