പൊന്നാനിയില്‍ മര്‍ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; സുഹൃത്ത് പിടിയില്‍

മലപ്പുറം പൊന്നാനിയില്‍ മര്‍ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. മുക്കാടി സ്വദേശി കബീറിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ പൊന്നാനി സ്വദേശി പറമ്പില്‍ മനാഫ് ആണ് പിടിയിലായത്. മുക്കാടി കടപ്പുറത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെയേറ്റ പരിക്കാണ് കബീറിന്റെ മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ജനുവരി 16 നാണ് തലയ്ക്ക് പിറകില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കബീറിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. കബഡി കളിക്കിടെ വീണ് പരിക്കേറ്റു എന്നായിരുന്നു ആശുപത്രിയില്‍ എത്തിച്ചവര്‍ പറഞ്ഞത്. മരിച്ച കബീറിന്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്നാനി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

webdesk18:
whatsapp
line