പരപ്പനങ്ങാടി: താനൂർ ബോട്ടപകടത്തിൽ പതിനൊന്ന് പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മറ്റി നിർമിച്ചു നൽകുന്ന രണ്ട് വീടുകളുടെ താക്കോൽദാനം നാളെ (വെള്ളി) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുത്തൻകടപ്പുറത്തെകെ.കുട്ടി അഹമ്മദ് കുട്ടി നഗറിൽ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ ദേശീയ ജന: സെക്ര ട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ:എം.പി അബ്ദുസ്സമദ് സമദാനി എം.പി, മുസ്‌ലിംലീഗ്സംസ്ഥാ ന ജനറൽ സെക്രട്ടറി പി.എം.എസലാം, കെ.പി.എ മജീദ് എം.എൽ.എ, പി.അ ബ്ദുൽഹമീദ് എം.എൽ.എ, മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, സിദ്ധീഖലിരാങ്ങാട്ടൂർ, ബ്രീസ് ഹോൾഡിംഗ്‌സ് ചെയർമാൻ റഷീദലി ബാബു പുളിക്കൽ പങ്കെടുക്കും.
അപകടം നടന്ന് ദിവസങ്ങൾക്ക കം തന്നെ ഈ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് മുസ്‌ലിംലീഗ് സം സ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
ക ഴിഞ്ഞവർഷം നടന്ന അപകടത്തിൽ മക്കളും ഭാര്യമാരും മരിച്ച സെയ്തലവി ക്കും സിറാജിനുമാണ് വീടുകൾ.രണ്ട് മനോഹരമായ വീടുകളും അടുത്തടുത്ത് തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. മുപ്പത് ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഈ അപകടത്തിൽ 22 പേർക്കാണ്ജീവൻ നഷ്ടമായത്.ഇതിൽ 11 പേരും കുന്നുമ്മൽ കു ടുംബത്തിൽ നിന്നുള്ളവരായിരുന്നു.