X

‘ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചില്ല; മോദിയുടെ വ്യക്തിപ്രഭാവത്തില്‍ മതിമറന്നു’; വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രം

ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം. രത്തന്‍ ശാര്‍ദ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിലാണ് ബിജെപിക്ക് വിമര്‍ശനം. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചിട്ടില്ലെന്നും മോദിയുടെ വ്യക്തിപ്രഭാവത്തില്‍ മതിമറന്നെന്നും ലേഖനത്തില്‍ വിമര്‍ശനം.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെടുത്ത ഓരോ തീരുമാനങ്ങളും തെറ്റിപ്പോയെന്ന് നിരത്തിക്കൊണ്ടാണ് വിമര്‍ശനം. മഹാരാഷ്ട്രയില്‍ അജിത് പവാറിനെ മുന്നണിക്കൊപ്പം ചേര്‍ത്തത് ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ എംപിമാരും മന്ത്രിമാരും നേതാക്കളും ജനങ്ങളില്‍ നിന്ന് അകന്നു പോയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണായകത്തില്‍ അടക്കം വലിയ പാളിച്ചകള്‍ ഉണ്ടായെന്നും

കുറച്ച് നാളായിട്ട് ആര്‍എസ്എസ്-ബിജെപി ബന്ധം അത്ര രസത്തിലല്ല. ഏറ്റവും ഒടുവിലത്തേതായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസ്താവന. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെ ബിജെപിക്ക് മേല്‍ ആര്‍എസ്എസ് നിയന്ത്രണം പഴയ പടി ശക്തമായേക്കും. ആര്‍എസ്എസിന്റെ സഹായം വേണ്ടാത്ത അത്രയും ബിജെപി കരുത്തരായെന്ന് ജെപി നദ്ദ അവകാശപ്പെട്ട തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്ക് തിരിച്ചടിയേറ്റത്. മോദിയെ മാത്രം ഉയര്‍ത്തിക്കാണിച്ച് നടത്തിയ പ്രചാരണമാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

webdesk13: