116 പേര്‍ കയറിയ തായ് കപ്പല്‍ കഴിഞ്ഞരാത്രി കടലില്‍ കൊടുങ്കാറ്റില്‍പെട്ട് തകര്‍ന്നു. 75 പേരെ രക്ഷപ്പെടുത്തിയതായും 31 പേരെ കിട്ടാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 12 മണിക്കൂറിലധികമായി അപകടം നടന്നിട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്- അവര്‍ പറഞ്ഞു. കടലില്‍ ഇറങ്ങി അധികം വൈകാതെ കാറ്റില്‍ വൈദ്യുതിബന്ധം നിശ്ചലമായതായും ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും അധികൃതര്‍ അവകാശപ്പെട്ടു.
മൂന്ന് കപ്പലുകളും വ്യോമസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാവികര്‍ ലൈഫ് ജാക്കറ്റ് ധരിച്ച് ഒഴുകിനടക്കുന്നത് കണ്ടതായി പ്രാദേശികമാധ്യമങ്ങളിലെ ചിത്രങ്ങള്‍ പറയുന്നു.