X

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പ്രണയലേഖനം നല്‍കി

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പ്രമലേഖനം കൊടുത്തത് ചര്‍ച്ചയാകുന്നു. ക്രിസ്തുമസ് അവധിക്കായി സ്‌കൂള്‍ അടക്കുന്നതിന്റെ തലേ ദിവസമാണ് അധ്യാപകന്‍ വിദ്യാര്‍ഥിക്ക് പ്രമലേഖനം നല്‍കിയത്. ‘നിന്നെ ഞാന്‍ എല്ലായ്‌പ്പോഴും മിസ്‌ചെയ്യും’ എന്നായിരുന്നു കത്തിലെ വാക്കുകള്‍. കത്ത് ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 47കാരനായ അധ്യാപകനെതിരെ പരാതി നല്‍കി. യുപിയിലെ കണ്ണുജിലാണ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് പ്രണയലേഖനം കൊടുത്തത്.

2022 ഡിസംബര്‍ 30ന് സ്‌കൂളിന്റെ ശൈത്യകാല അവധിക്ക് തൊട്ടുവുമ്പാണ് അധ്യാപകന്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് കത്ത് നല്‍കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരുപാട് വൈറലായ കത്തില്‍, ‘ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നെന്നും അവധിക്കാലത്ത് നിന്നെ മിസ് ചെയ്യും’ എന്നും അധ്യാപകന്‍ എഴുതിയിട്ടുണ്ട്. അധ്യാപകന്‍ കുട്ടിയെ ഉപദ്രവിക്കുകയും ഭീഷണ്‌പ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് പെണ്‍കുട്ടുയുടം കുടുംബം സദര്‍ കോട്വാലി പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.

webdesk14: