സൂരജ് വധക്കേസ്: സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് വധക്കേസില്‍ വിധി പറഞ്ഞ് കോടതി. കേസില്‍ 8 പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ടുമുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായ ഏഴുമുതല്‍ ഒമ്പതുവരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ ടിപി വധക്കേസ് പ്രതി ടി.പി രഞ്ജീഷ് എന്നിവരടക്കം 8 പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസിലെ പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്..

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, 12 പ്രതികള്‍ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.

 

 

 

 

 

 

 

 

webdesk14:
whatsapp
line