X

വീടിന് നേരെ ഒരാഴ്ചയായി കല്ലും പണവും എറിയുന്നു; രണ്ട് ദിവസത്തെ കളക്ഷന്‍ 8900

കടയ്ക്കല്‍: വീടിനുമുകളിലേക്കു കല്ലേറ്; പുറത്തിറങ്ങിനോക്കുമ്പോള്‍ ചിതറിക്കിടക്കുന്നതു കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളും. രണ്ട് ദിവസമായി കിട്ടിയത് 8900 രൂപ. കിട്ടിയ തുക കയ്യോടെ പൊലീസിനെ ഏല്‍പ്പിച്ച വീട്ടുകാര്‍ കല്ലേറും പണമേറും കാരണം ഭീതിയിലുമായി. കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കല്‍ ആനപ്പാറ മണിയന്‍മുക്കില്‍ ഗോവിന്ദമംഗലം റോഡില്‍ കിഴക്കേവിള വീട്ടില്‍ രാജേഷിന്റെ വീട്ടിലെ കാഴ്ചയാണിത്.

പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റില്‍ കല്ലുകള്‍ വന്നു വീണു. പക്ഷേ ആരെയും കണ്ടെത്താനായില്ല. രാജേഷ് മൂന്നു മാസം മുന്‍പു വിദേശത്തു ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളുമാണു വീട്ടില്‍ താമസം. പ്രസീദയുടെ അച്ഛന്‍ പുഷ്‌കരനും അമ്മയും ഒപ്പമുണ്ട്. കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയശേഷവും കല്ലേറും നാണയമേറും തുടരുകയാണ്.

webdesk13: