വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരൂര്‍ പൊലീസ് അറിയിച്ചു. അതേസമയം ആര്‍പിഎഎഫും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരൂര്‍ സ്റ്റേഷന് വിട്ട ട്രെയിന്‍ തിരുന്നാവായ റെയില്‍വേ സ്റ്റേഷന് എത്തുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ലിന് വിള്ളലുണ്ടായെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കാര്യമായ ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും ഷൊര്‍ണൂരില്‍ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയ ശേഷം അറിയിച്ചു.