സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ 97 ബാച്ചുകള്‍ കൂടി അധികമായി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച ശുപാര്‍ശ മന്ത്രി ശിവന്‍കുട്ടി മുഖ്യമന്ത്രിയെ കണ്ട് കൈമാറി. 5000 സീറ്റുകളാണ് ഇനിയും ആവശ്യമായുള്ളത്. തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകും.
ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്ത് 28 ശതമാനം പേര്‍ക്കും സീറ്റ് ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ താലൂക്ക് അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരമുണ്ടാക്കുമെന്നും കഴിഞ്ഞ വര്‍ഷം സീറ്റ് കൂട്ടിയതുപോലെ ഇക്കുറിയും തുടരുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.