ഒരവസരം കൂടി വേണമെന്ന് ഷൈൻ ടോം ചാക്കോ; പെരുമാറ്റ ദുഷ്യമുള്ളവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഫെഫ്ക

ഷൈന്‍ ടോം ചാക്കോക്ക് താക്കീതുമായി ഫെഫ്ക . ഭാരവാഹികള്‍ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന് ഒരു അവസരം കൂടി നല്‍കുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘‘സിനിമാനിർമാണം നടക്കുന്ന എല്ലാ ലൊക്കേഷനിലും ക്യാംപ് നടത്തും. പൊതു സമൂഹം ഇപ്പോൾ എടുക്കുന്ന നിലപാട് കേരളം ലഹരി വിമുക്തമാകണമെന്നാണ്. അതിനൊപ്പമാണ് ഫെഫ്ക. നിശ്ചയദാർഢ്യത്തോടെ സിനിമയെന്ന തൊഴിലിടത്തെ ലഹരിവിമുക്തമാക്കുന്നതിന് തയ്യാറാണ് സംഘടന. ആത്മാർഥതയോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകും. ഞങ്ങൾ ഐ.സി റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണ്. വിൻസിയുടെ മേൽ ഒരു തരത്തിലുള്ള സ്വാധീനവും ഒരു സംഘടനയും നടത്തിയിട്ടില്ല. ഐ.സി റിപ്പോർട്ട് പ്രകാരമുള്ള നടപടി എടുക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയ്യാറാണ്. അവർക്കൊപ്പമാണ് ഫെഫ്ക.’’ – ബി. ഉണ്ണികൃഷ്ൻ അറിയിച്ചു.

 

webdesk14:
whatsapp
line