റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലായ ബ്രിയാന്‍സ്‌കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന്‍ ആക്രമണം നടന്നത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് യുക്രൈന്‍ പ്രത്യാക്രമണം ആരംഭിച്ചിരിക്കുന്നത്.
റഷ്യന്‍ അധിനിവേശ ഡോണ്‍ബാസ്‌കില്‍ നടന്ന ഷെല്ലാക്രണത്തില്‍ 2പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, യുക്രൈനിലേക്ക് സൈനിക ആവശ്യത്തിന് ഇന്ധനവും മറ്റു കൊണ്ടുപോയ റഷ്യന്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി അഗ്നിക്കിരയായി. സ്‌ഫോടനത്തിലാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് എന്നാണ് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ട്രെയിനിന്റെ 8വാഗണുകള്‍ പാളം തെറ്റി. യുക്രൈന്‍ അതിര്‍ത്തിക്ക് നൂറ് കിലോമീറ്റര്‍ അകലെവെച്ചാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.
റഷ്യന്‍ അധിനിവേശ ക്രിമിയയിലെ എണ്ണ ശാലയിലെ സ്‌ഫോടനത്തിന് പിന്നാലെയാണ് ട്രെയിനും അഗ്നിക്കിരയായത്.