X

ശൈഖ് സായിദ് പൈതൃകോത്സവത്തിന് 17ന് തുടക്കമാകും

അബുദാബി : ശൈഖ് സായിദ് പൈതൃകോത്സവത്തിന് ഈ മാസം 17ന് തുടക്കം കുറിക്കും. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെല്‍ 112ദിവസം നീണ്ടുനില്‍ക്കും.

സ്വദേശികളും വിദേശികളുമായ പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന ആഘോഷങ്ങള്‍ക്ക് മാര്‍ച്ച് 9ന് തിരശ്ശീല വീഴും. യുഎഇ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ടു അത്യാകാര്‍ഷകമായ നിരവധി പരിപാടികളാണ് അരങ്ങേറുക.

മിലിറ്ററി വാദ്യമേളം, വിവിധ രാജ്യങ്ങളുടെ സ്റ്റാളുകള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, നൂറ്റാണ്ടുകളുടെ കഥപറയുന്ന സ്വദേശികളുടെ നേര്‍കാഴ്ചകള്‍, പുതുമയും പഴമയും കോര്‍ത്തിണക്കിയ വ്യത്യസ്ഥമായ പരിപാടികള്‍, ആകാശത്ത് വിസ്മയം പകരുന്ന ഡ്രോണ്‍ കാഴ്ചകള്‍, വിനോദ-വിജ്ഞാന പരിപാടികള്‍, പൗരാണിക പ്രദര്‍ശനങ്ങള്‍, വിപണികള്‍ തുടങ്ങി നിരവധി പരിപാടികളാണ് അരങ്ങേറുക.

ആയിരങ്ങളെ ആകര്‍ഷിക്കുന്ന ആഘോഷരാവുകളില്‍ ആകാശത്ത് വര്‍ണ്ണമഴ പെയ്യിക്കുന്ന വെടിക്കെട്ടും ഉണ്ടായിരിക്കും. നഗരത്തില്‍നിന്നും 50 കിലോമീറ്റര്‍ മാറി അല്‍വത്ബയിലാണ് സായിദ് ഫെസ്റ്റിവെല്‍ നടക്കുക. യുഎഇയിലെത്തുന്ന സഞ്ചാരികള്‍ക്ക് സായിദ് ഫെസ്റ്റിവെല്‍ ഏറെ കൗതുക കാഴ്ചകളാണ് സമ്മാനിക്കുന്നത്.

webdesk13: