പൊന്നാനിയിലെ സിപിഎമ്മിന്‍റെ തോൽവി വിലയിരുത്തി മേഖല റിപ്പോർട്ട്. മുസ്‌ലീം വോട്ടുകൾ പ്രതീക്ഷിച്ചതു പോലെ കിട്ടിയില്ലെന്നാണ് സിപിഎമ്മിന്‍റെ മേഖല റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരടക്കമുള്ള യുവജനങ്ങൾ പ്രചാരണങ്ങളിൽ വേണ്ടത്ര സജീവമായില്ലെന്നും വിമർശനം. ഇന്നലെ തിരൂരിൽ ചേർന്ന മേഖല റിപ്പോർട്ടിംഗിലാണ് വിമർശനം.
പ്രതീക്ഷിച്ചതു പോലെ വോട്ടുകള്‍ കിട്ടിയില്ല, എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഉഴപ്പി; പൊന്നാനിയിലെ തോല്‍വിയില്‍ സിപിഎം റിപ്പോര്‍ട്ട്

