കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: എറണാകുളം- തൊടുപുഴ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി മുസമ്മില്‍ പി. ആണ് അറസ്റ്റിലായത്. തൊടുപുഴയ്ക്ക് അടുത്ത് വാഴക്കുളത്ത് വച്ചാണ് സംഭവം.

യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

webdesk14:
whatsapp
line