മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംക്കോടതി. കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി.ടി രവി കുമാര്‍ പിന്‍മാറി.
ഹൈക്കോടതിയില്‍ കേസ് കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രവികുമാറിന്റെ പിന്‍മാറ്റം. ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് രവികുമാറും അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. ഇതു 33-ാം തവണയാണ് ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.