കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്്ലാമിക് കോളജസ് (സി.ഐ.സി) യുടെ ചുമതല സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളെ ഏല്പിച്ചു. വിവാദങ്ങള്‍ വിദ്യാര്‍ത്ഥികളെ ബാധിക്കില്ല. പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും പാണക്കാട്ട് വ്യക്തമാക്കി. സമസ്ത മുശാവയുടെ തീരുമാനം അനുസരിച്ചാണ് പാണക്കാട് സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തിയത്. കുട്ടികള്‍ക്ക് ആശങ്കയില്ലാത്ത വിധം സംവിധാനം ഒരുക്കാന്‍ തങ്ങളെ അധികാരപ്പെടുത്തി. അതിനനുസരിച്ച് തങ്ങളുടെ ഭാഗത്തു നിന്ന് തീരുമാനങ്ങള്‍ ഉണ്ടാവുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പാണക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൂവരും.