X

പുറത്ത് പറയേണ്ടെന്ന് പറഞ്ഞു’; സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയിട്ടും പുറത്തുവിട്ടില്ല ഉമ്മന്‍ചാണ്ടി

സോളാര്‍ പീഡനകേസിലെ സിബിഐ കണ്ടെത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് 10 മാസം മുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിരുന്നുവെന്ന് സൂചന. എന്നാല്‍ ഒന്നും പുറത്ത് പറയേണ്ടെന്ന് ചൂണ്ടികാട്ടി ആ റിപ്പോര്‍ട്ട് അദ്ദേഹം അഭിഭാഷകനില്‍ നിന്നും വാങ്ങി എവിടേക്കോ മാറ്റുകയായിരുന്നുവെന്നാണ് വിവരം.

ഇപ്പോള്‍ മാധ്യമങ്ങളിലുടെ വിവരം പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ പോലും ഇക്കാര്യം അറിയുന്നത്. റിപ്പോര്‍ട്ട് ഇടതുപക്ഷത്തിനെതിരെ ആയുധമാക്കാമായിരുന്നിട്ടും അദ്ദേഹം പുറത്ത് വിടാതിരിക്കുകയായിരുന്നു.

എന്നാല്‍ അദ്ദേഹം മരിച്ചതിന് ശേഷവും കുടുംബത്തെ വേട്ടയാടാന്‍ ശ്രമിച്ചവരോട് യാതൊരു സഹിഷ്ണുതയും കാണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ ഉന്നയിക്കും. സോളാര്‍ പീഡനകേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കെ ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് സിബിഐ പറയുന്നത്.

പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതി ചേര്‍ക്കുകയായിരുന്നെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ കിടക്കുമ്പോള്‍ എഴുതിയ കത്ത് ഗണേഷ്‌കുമാര്‍ കൈവശപ്പെടുത്തിയെന്നാണ് സിബിഐ പറയുന്നത്. ശരണ്യ മനോജും ഈ മൊഴി ആവര്‍ത്തിച്ചിരുന്നു. പീഡനകേസുമായി മുന്നോട്ട് പോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ് എന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.’

webdesk13: