സമൂഹ മാധ്യമങ്ങളിലൂടെയും പാര്‍ട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെ നിയമ നടപടികളുമായി അച്ചു ഉമ്മന്‍. പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലുമാണ് പരാതി നല്‍കിയത്.
നേരത്തെ, ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ മുഖേന വ്യക്തിഹത്യ തുടര്‍ന്നു. ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സൈബര്‍ പോരാളികള്‍ക്കെതിരെ അച്ചു ഉമ്മന്‍ നിയമനടപടി സ്വീകരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനിലും, സൈബര്‍ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്‌റ്റേഷനിലും അച്ചു ഉമ്മന്‍ തെളിവ് സഹിതം പരാതി നല്‍കി
സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തില്‍ അപമാനിക്കപ്പെടരുത് എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നത്.