ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ മുത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസന്‍ (44) വെട്ടേറ്റു മരിച്ച കേസ് എന്‍ഐഎ അന്വേഷിക്കും.നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്. സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.
എന്‍ഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. പോലീസില്‍ നിന്ന് കേസ് ഡയറി ലഭിക്കുന്ന മുറയ്ക്ക് കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും . ശ്രീനിവാസന്‍ വധത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ എന്‍ഐഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്‍ഐഎക്ക് കൈമാറിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊന്നതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നാണ് പൊലീസ് പറയുന്നത്.