X

സാധാരണക്കാരുടെ റോബിന്‍ ബസും കൊള്ളക്കാരുടെ റോബറി ബസും’; സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ് നടത്തുന്നതിനായി തയ്യാറാക്കിയ ആഡംബര ബസിനെയും ധൂര്‍ത്തിനെയും വിമര്‍ശിച്ചും മോട്ടോര്‍ വാഹന വകുപ്പ് വേട്ടയാടുന്ന റോബിന്‍ ബസിനെ അനുകൂലിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരിടത്ത് നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ്വ ചട്ടങ്ങളും ലംഘിച്ച് ആഡംബര ബസ് വാങ്ങുന്ന മുഖ്യമന്ത്രി, മറുവശത്ത് ബാങ്ക്‌ലോണെടുത്ത് ബസ് വാങ്ങിയ അംഗപരിമിതനെ വേട്ടയാടുന്ന സര്‍ക്കാരുമാണുള്ളതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘രണ്ട് ബസ്സുകള്‍ ഓടിത്തുടങ്ങി. ഒന്ന്, ഒരു സാധാരണക്കാരനായ അംഗപരിമിതന്‍ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക് ലോണുമൊക്കെയെടുത്ത് ഒരു ബസ്സ് വാങ്ങുന്നു. ആ ബസ്സിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിനീളെ ഫൈന്‍ നല്കുന്നു, റോബിന്‍ ബസ്സ്. രണ്ട്, ഒരു ധൂര്‍ത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്കുന്നു, റോബിറി ബസ്സ്. സാധാരണക്കാരുടെ ബസ്സും, കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം’- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. പുലര്‍ച്ചെ 5 മണിക്ക് വേട്ടക്കിറങ്ങി സാധാരണക്കാര്‍ കയറുന്ന ബസ്സിന് 7500 രൂപ പിഴയിട്ട ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ഈ പിഴയില്‍ നിന്നുള്‍പ്പെടെ കിട്ടുന്ന പൈസ കൊണ്ട് രാജാവിനും പരിവാരത്തിനും സഞ്ചരിക്കുവാന്‍ വാങ്ങിയ ബസ്സിന് സ്വീകരണം കൊടുത്ത് അര്‍മാദിക്കുന്നു’-വെന്ന് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ട് ബസ്സുകള്‍ ഓടിത്തുടങ്ങി.
ഒന്ന്. ഒരു സാധാരണക്കാരനായ അംഗപരിമിതന്‍ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക്‌ലോണുമൊക്കെയെടുത്ത് ഒരു ബസ്സ് വാങ്ങുന്നു. ആ ബസ്സിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിനീളെ ഫൈന്‍ നല്കുന്നു.
റോബിന്‍ ബസ്സ്.
രണ്ട്. ഒരു ധൂര്‍ത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്കുന്നു.
റോബിറി ബസ്സ്…
സാധാരണക്കാരുടെ ബസ്സും
കൊള്ളക്കാരുടെ ബസ്സും
ഒരുമിച്ച് ഓടുന്ന
നവകേരളം

 

 

webdesk13: