പ്രശസ്ത ബൈക്ക് റൈഡറും ട്രാവല്‍ വ്‌ളോഗറുമായ അഗസ്ത്യ ചൗഹാന്‍ (25) ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മരിച്ചു. സൂപ്പര്‍ ബൈക്ക് 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. യുട്യൂബില്‍ 12 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള അഗസ്ത്യ ആഗ്രയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെടുന്നത്. യമുന എക്‌സ്പ്രസ് വേ 47 മൈല്‍ക്കല്ലിലാണ് സംഭവം.
അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്ന് ഗുരുതര പരിക്കേറ്റിരുന്നു. അപകടസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നിട്ടുനല്‍കി. ഡെറാഡൂണ്‍ സ്വദേശിയായ അഗസ്ത്യക്ക് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. അഗസ്ത്യയുടെ ബൈക്ക് യാത്ര വീഡിയോകള്‍ക്കും നിരവധി കാഴ്ചക്കാരാണുള്ളത്.